കണ്ണൂർ: വയനാട്ടിലേക്കുള്ള കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരമില്ലാ പാതയ്ക്കായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകത്തിൻ്റെ നേതൃത്വത്തിൽ വിവിധ കക്ഷി നേതാക്കളുടെ സംഘം കേന്ദ്ര മന്ത്രിജോർജ്ജ് കുര്യനെ നേരിൽ കണ്ടു. റോയ് നമ്പുടാകത്തിന് പുറമേ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും പഞ്ചായത്തംഗവുമായ ജോണി ആമക്കാട്ട്, സിപിഐ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷാജി പൊട്ടയിൽ, യുവമോർച്ച ജില്ലാ സെക്രട്ടറി അരുൺ ഭരത്, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒ.എം.കുര്യാച്ചൻ എന്നിവർ അടങ്ങുന്ന അഞ്ചംഗ സംഘമാണ് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര-ന്യൂനപക്ഷകാര്യങ്ങൾ സഹമന്ത്രിയായ ജോർജ്ജ് കുര്യനെ കണ്ടത്. നിവേദനം കൈമാറുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ റോഡ് പദ്ധതിക്കായി നടപടികൾ ആരംഭിച്ച റോഡെന്ന നിലയിൽ പ്രത്യേക പരിഗണന ലഭിക്കാവുന്ന സാഹചര്യം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വയനാട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കാൻ സുരക്ഷിത പാത ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ബോധ്യമുള്ളതായി മന്ത്രി നിവേദക സംഘത്തെ അറിയിച്ചു.
Union Minister of State under the leadership of Kotiyur Panchayat President Roy Nampuda Kat for Churamilla Path Saw George Kurian.